വരിക്കോലിയിലെ ചൂടുകാപ്പി..
തിരുവനന്തപുരത്ത് നിന്നും ഞങ്ങൾ മൂന്നുപേർ ഇല്ലത്തേക്ക് പോരികയാണ്.. വാച്ചപ്പൻ,കുഞ്ഞപ്പൻ, പിന്നെ ഞാനും.. തമ്പാനൂരിൽ നിന്നും രാവിലെ 11:30 മണിക്ക് ഉള്ള തീവണ്ടിയിൽ കയറി... നാലാമത് ഒരാൾ കൂടി ഞങ്ങളുടെ കൂടെയുണ്ട്, അതൊരു ഇരുചക്ര വാഹനമാണ്. KRV 9686, ലാംമ്പി സ്കൂട്ടർ. വല്യഫന് വേണ്ടി അവിടെ നിന്നും കൊണ്ടുവരികയാണ്.. ലഗേജ് വയ്ക്കുന്ന കമ്പാർട്ട്മെന്റിൽ സ്കൂട്ടറിന്റെ സീറ്റ് ചാക്ക് കൊണ്ട് മൂടി ക്കെട്ടി കയറ്റി. അന്ന് എക്സ്പ്രസ് ട്രെയിനിന് എറണാകുളത്തേക്ക് ഒരാൾക്ക് 25 രൂപയാണ് ചാർജ്, കോട്ടയത്തേക്ക് 20. ഉച്ചകഴിഞ്ഞ് മൂന്നര മണിക്ക് എറണാകുളത്ത് ഇറങ്ങി. വാച്ചപ്പൻ ഓടിക്കുന്നു ഞാൻ നടുക്ക്, കുഞ്ഞപ്പൻ പിറകിൽ,അങ്ങിനെ ഇല്ലത്തേക്ക് യാത്ര തിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സാരഥി കുഞ്ഞപ്പനായി. തൃപ്പൂണിത്തുറ കഴിഞ്ഞപ്പോൾ തന്നെ മഴക്കാർ ഉണ്ട്, ഞങ്ങൾക്കാണെങ്കിൽ മഴക്കോട്ട് ഇല്ല, അന്ന് ഹെൽമറ്റ് നിർബന്ധവും അല്ല. ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞു വേഗം പോന്നു. തിരുവാങ്കുളം കഴിഞ്ഞപ്പോഴത്തേക്കും കോരിച്ചൊരിഞ്ഞു തുടങ്ങി. കയറിനിൽക്കുവാനായിട്ട് ഒരു കട പോലും കാണുന്നില്ല. മുഖത്തേക്ക് വെ...