Posts

Showing posts from May, 2026

'ഗജേന്ദ്രമോക്ഷം'.

Image
രണ്ട് പതിറ്റാണ്ട് നീണ്ട എന്റെ ഭാഷാധ്യാപനം പര്യവസാനിച്ചു. മുൻപ് സൂചിപ്പിച്ച പോലെ കുട്ടിക്കാലത്ത് കേട്ട് വളർന്ന പുരാണകഥകൾ, അതിലെ കഥാപാത്രങ്ങൾ, സ്വഭാവ സവിശേഷതകളും സംഭാഷണവും, എന്നിലെ അധ്യാപകനെ പരുവപ്പെടുത്തി, കൂടുതൽ വാചാലനാക്കി എന്ന് തന്നെ വിശേഷിപ്പിക്കാം.പുരാണകഥകളാലും കഥാസന്ദർഭങ്ങളാലും  മലയാള പാഠപുസ്തകങ്ങൾ സമ്പന്നമാണല്ലോ.പാഠപുസ്തകത്തിലെ കഥാസന്ദർഭത്തിന് ഉപരിയായുള്ള വസ്തുതകൾ ഞാൻ അറിയാതെ തന്നെ എന്നിൽ നിന്ന് ഒഴുകി വീഴുകയായിരുന്നു എന്ന് സംശയമെന്യേ പറയാം.കുട്ടിക്കാലത്ത് കേട്ട, മനസ്സിൽ പതിഞ്ഞ ഭാഗവതകഥകളുടെയും അത് ചൊല്ലി തന്ന ആചാര്യന്മാരുടെയും സ്വാധീനം മൂലമാവാം ഏതൊരു പാഠസന്ദർഭത്തെയും  സമകാലിക വിഷയങ്ങളുമായി കോർത്തിണക്കുന്നത്, താരതമ്യപ്പെടുത്തുന്നത് എന്റെ ശൈലിയായി തീർന്നത്. ക്ലാസ് എല്ലാവർക്കും അനുഭവവേദ്യമാക്കുവാനുള്ള പൊടിക്കൈകളിൽ ചിലത്.  എല്ലാം തന്നെ ആസ്വദിച്ചാണ് പഠിപ്പിക്കാറുള്ളത്. പക്ഷേ,കവിതകളോട് ഒരു പ്രത്യേക താൽപര്യം അന്നും ഇന്നും ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന കവയിത്രി സുഗതകുമാരിയുടെ പത്താം ക്ലാസിലെ 'ഗജേന്ദ്രമോക്ഷം' എന്ന കവിതയെക്കുറിച്ച്,അതിന്റെ അധ്യാപന അനുഭവത്ത...

'നാരായണ' എന്ന നാമം

Image
നാരായണാ എന്നു സദാ ജപിച്ചാൽ  പാപം കെടും, പശി കെടും വ്യസനങ്ങൾ തീരും.  നാവിന്നുണർച്ചവരുമേറ്റവുമന്ത്യകാലേ   ഗോവിന്ദപാദകമലങ്ങൾ തെളിഞ്ഞു കാണാം.  ഒരു കവിതയിലെ ആദ്യത്തെ ശ്ലോകം ആണിത്.  അമ്മാത്ത് മുത്തശ്ശൻ യശശ്ശരീരനായ വേങ്ങക്കാട്നാരായണൻ നമ്പൂതിരി ചൊല്ലി കേട്ടിട്ടുണ്ട്. അത്രയേറെ മഹത്വം ഈ വാക്കിന് ഉണ്ട് എന്നാണ് ഈ ശ്ലോകത്തിന്റെ സാരം. മുമ്പൊക്കെ നാരായണൻ എന്ന പേര് സർവ്വസാധാരണമായിരുന്നു. ഇപ്പോൾ വീണ്ടും കുട്ടികൾക്ക് ധാരാളം ഈ പേര് ഇട്ടു കാണുന്നുണ്ട്.  കോവിഡിന് ശേഷം അച്ഛൻ പുറത്തേക്കൊന്നും അധികം ഇറങ്ങാറുണ്ടായിരുന്നില്ല. എല്ലാവരും വരുന്നുണ്ട് പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ തറവാട്ടിൽ പോകും, വർഷത്തിൽ രണ്ട് തവണയായി ഒന്നോ രണ്ടോ ആഴ്ച ആയാംകുടിയിലും പോകും. വെറുതെയിരിക്കുമ്പോഴും കിടക്കുമ്പോഴും, നാരായണ നാരായണ എന്നോ, അച്യുതാനന്ദ ഗോവിന്ദ എന്നോ ആണ് മിക്കവാറും അവസാന നാളുകളിൽ ആ ചുണ്ടുകൾ ഉരുവിടുക. അകാലത്തിൽ മൺമറഞ്ഞ രണ്ട് അനിയന്മാർ, രണ്ടുപേരെയും കുറിച്ച് എന്തെങ്കിലും പരാമർശിക്കാത്ത ദിവസങ്ങൾ ഇല്ല. ഇവർക്ക് രണ്ടു പേർക്കും ആണ് എന്റെ കാര്യങ്ങൾ കൂടുതൽ നിശ്ചയം എന്നും ഇട...