Posts

Showing posts from September, 2026

കാര്യസ്ഥന്മാർ..

Image
കൃഷി ജോലികളിലും ഇതര കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നതിനും പൊതുവായ കാര്യങ്ങളിൽ മുത്തശ്ശനെയും മുത്തശ്ശിയമ്മയെയും സഹായിക്കുന്നതിനും ഔസേപ്പ് മുതൽ ധാരാളം ആളുകൾ ഇല്ലത്ത് ഉണ്ടായിട്ടുണ്ട്. കാര്യസ്ഥൻ എന്നാണ് സാധാരണഗതിയിൽ പറയുക. നാട്ടുകാർ സ്നേഹപൂർവ്വം 'നടവൻ' എന്നും വിളിക്കും. അതും 'മനക്കലെ നടവൻ' ആകുമ്പോൾ ഇത്തിരി കൂടുതൽ പ്രാധാന്യം നാട്ടിൽ ഉണ്ടാവുകയും ചെയ്യും.  ഔസേപ്പ്,ശേഖരൻ,പ്രഭാകരൻ, ശ്രീധരൻ, സുരേന്ദ്രൻ, ചന്ദ്രൻ,കർത്താവ്, ശങ്കരൻ നായർ, സുകുമാരൻ നായർ എന്നിവരാണ് എന്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നവർ.  ഔസേപ്പും, ശേഖരനും,പ്രഭാകരനും എന്റെ ബാല്യകാലത്തായിരുന്നു. തൊഴുത്തിലെ പുൽത്തൊട്ടിയിൽ പോത്തുകൾ കൊമ്പിട്ട്  അടിക്കുന്ന ശബ്ദം കേട്ടാണ് പലപ്പോഴും രാവിലെ ഉണരാറ്. അവയെ പൂട്ടുവാനും കുളിപ്പിക്കാനും കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഔസേപ്പ് തന്നെ.  അവയ്ക്ക് വെള്ളം കൊടുക്കുമ്പോൾ ഉള്ള ബഹളം വർണ്ണനാതീതം. പോത്തുകൾക്കെല്ലാം ഔസേപ്പിനെ എന്ത് പേടിയായിരുന്നെന്നോ.  'പ്രഭാകരാ നമുക്ക് വാഴനടണം' എന്ന് മുത്തശ്ശൻ പറയുമ്പോൾ, 'വാഴ മാത്രം പോരാ ചീരയും വേണം' എന്നുള്ള പ്രഭാകരന്റെ ഡയലോഗ് അച്ഛൻ ഇടയ്ക്ക് പര...