മാധവനഫൻ, അറിയപ്പെടാത്ത കവിത്വം.
36 വർഷമായി മാധവനഫൻ മൺമറഞ്ഞിട്ടെങ്കിലും, ആ ചിരിയും നടപ്പും എല്ലാം ഇന്നും കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. സ്ഥാനം കൊണ്ട് മുത്തപ്ഫൻ ആണെങ്കിലും അച്ഛൻ വിളിക്കുന്നത് പോലെ മാധവനഫൻ എന്നാണ് ഞാനും വിളിക്കാറ്. ദീർഘകാലം കണ്ടൻകാവ് വാമനമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു. ആനിക്കാട്ടില്ലത്തുനിന്നും രാവിലെ ആറുമണിക്ക് എത്തി കുളത്തിൽ മുങ്ങി കുളിച്ച് പൂജാദി കർമ്മങ്ങൾ ആരംഭിക്കും. എട്ടര മണിയോടുകൂടി എല്ലാം കഴിഞ്ഞ് നടയടച്ച് ഇവിടെ എത്തും. തൊഴുത്തിന്റെ പിറകിലെ പടി ഇറങ്ങുമ്പോൾ തന്നെ നീട്ടി ഉറക്കെ അമ്മയെ വിളിക്കും. കാപ്പിയും പലഹാരവും ഇവിടെ നിന്നാണ് കഴിക്കുക. സാവകാശം അതെല്ലാം കഴിച്ച്, ഒന്നു മുറുക്കി, പത്രം വായിച്ച്, പത്തുമണിയോടുകൂടിയാണ് മടക്കം. വെള്ളിയാഴ്ച ദിവസം അല്പം നേരത്തെ പൂജ കഴിക്കും. അന്ന് ചോറ്റാനിക്കര തൊഴാൻ പോകുന്ന പതിവുണ്ട്. രാവിലെ അമ്മയും ഞാനും കുളത്തിൽ കുളിക്കുവാൻ ചെല്ലുമ്പോഴേ പറഞ്ഞു ഏർപ്പാടാക്കും. എട്ടുമണിയുടെ എറണാകുളം ബസിന് പോണം നേരത്തെ വരും എന്ന്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലാണ് ഞാനുമായി കുറച്ചുനേരം വർത്താനം പറയുക. കറണ്ട് ചാർജ് അടയ്ക്കൽ, റേ...