Posts

Showing posts from June, 2026

പ്രവാസജീവിതസ്മരണകൾ...

Image
  ആമുഖം   പ്രിയപ്പെട്ട നാരായണഫൻ  മൺമറഞ്ഞിട്ട് ഇന്ന് 10 വർഷം പൂർത്തിയാകുന്നു. കണ്ടങ്കാവ്, പെരുംതൃക്കോവിൽ,മാമ്മലശ്ശേരി ക്ഷേത്രങ്ങൾ തുടങ്ങി എല്ലായിടത്തും  അഫനെ ഓർക്കുവാൻ പാകത്തിന് അവിടെ ചെല്ലുമ്പോൾ കാര്യമായ,കാതലായ എന്തെങ്കിലും ഉണ്ടാകും.ഒന്നാം ശ്രാദ്ധവേളയിൽ, ഭാഗവതത്തിലെ ഒരു കഥാസന്ദർഭവുമായി ബന്ധിപ്പിച്ച് കവിത എഴുതിയതോർക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ആ വരികൾ എവിടെയോ അലിഞ്ഞുചേർന്നിരിക്കുന്നു. അല്ലെങ്കിലും അങ്ങിനെയാണ്. ബാല്യ, കൗമാര,യൗവനകാലത്തെ കാഴ്ചയ്ക്ക് തെളിച്ചം കൂടും, മിഴിവും. കാലങ്ങൾ പോകവേ അത് നേർത്തു വരും.  'അനുഭവഗാഥ'യുടെ ഈ എപ്പിസോഡ്   പ്രിയപ്പെട്ട അഫനെക്കുറിച്ചുള്ള ഒരു 'സ്മരണിക' കൂടിയാണ്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിൽ... സാദരപ്രണാമം. 🙏🙏🙏 ------------------------------------------------------------------- 'സദിക്, താൽ താൽ, വെൻ തസ്രിയ, മാഫി.. ഇന്ത ജദീദ്... സബർ ഷോയ്യ, മന്ദൂ പ് ഈജി അലഹീൻ' ഭാഷയും ദേശവും മനസ്സിലാകാതെ കുവൈറ്റിലെ ശുയ്‌ബ വ്യവസായ മേഖലയിലെ പട്ടാള സുരക്ഷയുള്ള പ്രവേശന കവാടത്തിൽ ഞാൻ നിൽക്കുമ്പോൾ, തോക്കേന്തിയ കുവൈറ്റ...

മൈലത്തെ മൈൽകുറ്റിയിലെ തപസ്സ്..

Image
 പ്രിയപ്പെട്ട വാച്ചപ്പന്റെ, കോട്ടക്കൽ ആര്യവൈദ്യശാല പ്രസാധകരായ 'സഫലമീ വൈദ്യജീവിതം' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇന്നലെ തിരുവനന്തപുരം ആയുർവേദ കോളേജിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യുകയുണ്ടായി.  ഇന്നലത്തെ എന്റെ തിരുവനന്തപുരം യാത്ര പതിറ്റാണ്ടുകൾ മുമ്പുള്ള മറ്റൊരു യാത്രയുടെ സ്മരണകളിലേക്ക് എന്നെ എത്തിച്ചു. അതാകട്ടെ ഇന്നത്തെ എപ്പിസോഡ്. 'മൈലത്തെ മൈൽക്കുറ്റിയിലെ തപസ്സ്.'               കുഞ്ഞപ്പന്റെ ഉടമസ്ഥതയിൽ തുടങ്ങുന്ന ശ്രീകാര്യത്തെ കോട്ടക്കൽ ആര്യവൈദ്യശാല ഉദ്ഘാടനത്തിന്റെ തലേന്ന്... ഒരു ഷെൽഫ് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക്  കൊണ്ടുപോകണം. ഉദ്ഘാടകൻ മുത്തശ്ശനാണ്. എല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ കുഞ്ഞപ്പൻ എന്നെ വിളിച്ച് ചുമതലപ്പെടുത്തി. സഹായിക്കാൻ കൂടെ വരുവാൻ മുരളിയേയും കുഞ്ഞപ്പൻ ശട്ടം കെട്ടി. മുരളിയെ സഹായിക്കുവാൻ സനലും വരുവാൻ തീരുമാനിച്ചു.  അങ്ങിനെ രാവിലെ ഏഴുമണിക്ക് പടിഞ്ഞാപ്പുറത്ത് മുറ്റത്ത് തോട്ടാനിൽ ബാബുവിന്റെ ലാമ്പ്രട്ട ക്യാരിയർ ഉള്ള ഓട്ടോറിക്ഷ ഹാജർ. ഷെൽഫ് ഞങ്ങളെല്ലാവരും കൂടി കയറ്റി ഭദ...

ശാസ്താംപാട്ടും മൈക്ക്സെറ്റും.

Image
            ശാസ്താംപാട്ട്, മാതൃകാചിത്രം. കോലഞ്ചേരി കോളേജിലെ ബിരുദപഠന നാളുകൾ... സമരവും,പഠിപ്പുമുടക്കും ഇടക്ക് പതിവാണ്. മിക്കവാറും  ആഴ്ചയിൽ ഒരിക്കൽ അത് 'തരാവും'. പോയ അതേ ബസ്സിൽ തന്നെ തിരിച്ചു വരാൻ പറ്റിയ സന്ദർഭങ്ങൾ ഉണ്ട്.  മുൻകൂറായി അറിഞ്ഞാൽ പോകാറില്ല.  അന്നത്തെ ദിവസം 'പൊതു ഭരണത്തി'നും 'മേൽനോട്ടത്തി'നുമായി മാറ്റിവയ്ക്കും. കുറുപ്പിന്റെ കുടിയിൽ റബ്ബർപാല് എടുക്കുന്ന സമയത്ത് സർപ്രൈസ് വിസിറ്റ് നടത്തി വെട്ടുകാരനെ ഞെട്ടിക്കാറുമുണ്ട്.  ചിരട്ട കൈകൊണ്ട് വടിച്ച് പാൽ എടുക്കണം. ഇല്ലെങ്കിൽ കുറച്ച് അതിൽ ഇരിക്കും. എത്ര പറഞ്ഞാലും അവർ അവരുടെ സൗകര്യമല്ലേ നോക്കൂ.  വാടക എല്ലാം പിരിച്ച് സൈക്കിൾ ചവിട്ടി ക്ഷീണിച്ചു ചെല്ലുന്നതല്ലേ, ചിലപ്പോൾ മുത്തശ്ശിയമ്മ  ഒരു ഗ്ലാസ് പാൽ തരും.  ചിലപ്പോൾ സൂക്ഷിച്ചിരുന്ന രണ്ടു കഷണം ഉപ്പേരിയാവും. എന്തായാലും സന്തോഷം, ആശ്വാസവും.  അക്കാലത്ത് ഇല്ലത്ത് മരപ്പണിക്കായി മുത്തിമോളയിൽ രാജൻ എന്നൊരാൾ വന്നു. വടക്കോർത്ത് ഇറയത്ത് ഇരുന്നാണ് പണി. തുടർച്ചയായി ഒരു വർഷത്തിനു മേലെ ഒക്കെ പണിതിട്ടുണ്ടാകണം. അസ്സലായി പാടും പണിക്...

എന്റെ 'ഭാഷാസാഹിത്യപഠനാരംഭം' പശ്ചാത്തലം......

Image
      നളചരിതത്തിലെ ഹംസദമയന്തി.              (രവിവർമ്മച്ചിത്രം) ആമുഖം..  ഓർമ്മകൾ മങ്ങി തുടങ്ങിയാൽ, വാക്കുകൾക്കും,അക്ഷരങ്ങൾക്കും, ആസ്വാദനത്തിനും പിന്നെ പ്രസക്തിയില്ല. അതിനെല്ലാം വളരെ മുമ്പ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്താൻ, രേഖപ്പെടുത്താൻ ഒരു തീവ്രശ്രമം. അന്നും ഇന്നും എന്നും ഞാൻ നെഞ്ചിലേറ്റുന്ന രണ്ട് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഒരു 'സ്മരണിക' കൂടിയായി  ഇത് മാറുമെങ്കിൽ ധന്യനായി. അല്പം 'ചരിത്രം'. ഇയാൾക്ക് ലോകചരിത്ര പഠനത്തിൽ കുറച്ചുകൂടി വിജ്ഞാനവും,ഗൗരവവും ശുഷ്‌കാന്തിയും 'വേണ്ടിവരും' എന്ന് യൂണിവേഴ്സിറ്റി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ രണ്ടുവർഷവും മൂന്നുമാസവും എടുത്താണ്  ഞാൻ പ്രീഡിഗ്രി പൂർത്തിയാക്കിയത്. തത്ഫലമായി പിന്നത്തെ അധ്യയനവർഷം വരെയുള്ള എട്ടുമാസം സ്വസ്‌ഥമായിരുന്നു. എന്ന് കരുതി ഊണ്, ഉറക്കം എന്നിവയിൽ  മാത്രം കാര്യങ്ങൾ ഒതുങ്ങിയില്ല, ഒതുക്കിയില്ല. കണ്ടൻകാവിലെ  ഒന്നര ഏക്കർ തെങ്ങിൻതോപ്പിന്റെ പരിപൂർണ്ണ ചുമതല ഏറ്റെടുത്തു. ആഴ്ചയിൽ സ്വന്തമായി രണ്ട് നന, നാളികേരം ഇടീക്കുക, പണിക്കാർക്ക് ചോറ് വിളമ്പി കൊടുക്കുക, കു...