Posts

Showing posts from October, 2026

മാധവനഫൻ, അറിയപ്പെടാത്ത കവിത്വം.

36 വർഷമായി മാധവനഫൻ മൺമറഞ്ഞിട്ടെങ്കിലും, ആ ചിരിയും നടപ്പും എല്ലാം ഇന്നും കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. സ്ഥാനം കൊണ്ട് മുത്തപ്ഫൻ  ആണെങ്കിലും അച്ഛൻ വിളിക്കുന്നത് പോലെ മാധവനഫൻ  എന്നാണ് ഞാനും വിളിക്കാറ്.  ദീർഘകാലം കണ്ടൻകാവ് വാമനമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു. ആനിക്കാട്ടില്ലത്തുനിന്നും രാവിലെ ആറുമണിക്ക് എത്തി കുളത്തിൽ മുങ്ങി കുളിച്ച് പൂജാദി കർമ്മങ്ങൾ ആരംഭിക്കും. എട്ടര മണിയോടുകൂടി എല്ലാം കഴിഞ്ഞ് നടയടച്ച്   ഇവിടെ എത്തും.  തൊഴുത്തിന്റെ പിറകിലെ പടി ഇറങ്ങുമ്പോൾ തന്നെ നീട്ടി ഉറക്കെ അമ്മയെ വിളിക്കും. കാപ്പിയും പലഹാരവും ഇവിടെ നിന്നാണ് കഴിക്കുക.  സാവകാശം അതെല്ലാം കഴിച്ച്, ഒന്നു മുറുക്കി, പത്രം വായിച്ച്, പത്തുമണിയോടുകൂടിയാണ് മടക്കം.  വെള്ളിയാഴ്ച ദിവസം അല്പം നേരത്തെ പൂജ കഴിക്കും. അന്ന് ചോറ്റാനിക്കര തൊഴാൻ പോകുന്ന പതിവുണ്ട്.  രാവിലെ അമ്മയും ഞാനും കുളത്തിൽ കുളിക്കുവാൻ ചെല്ലുമ്പോഴേ പറഞ്ഞു ഏർപ്പാടാക്കും. എട്ടുമണിയുടെ എറണാകുളം ബസിന് പോണം നേരത്തെ വരും എന്ന്.  സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലാണ് ഞാനുമായി കുറച്ചുനേരം വർത്താനം പറയുക. കറണ്ട് ചാർജ് അടയ്ക്കൽ, റേ...

രുക്മിണിയുടെ കത്തും സ്വയംവരവും.

Image
"ശ്രുത്വാ  ഗുണാൻ ഭുവന സുന്ദര ശൃണ്വതാം തേ നിർവിശ്യ കർണ്ണവിവരൈർഹരതോഽങ്ഗതാപം രൂപം ദൃശാം ദൃശിമതാമഖിലാർത്ഥലാഭം ത്വയ്യച്യുതാവിശതി ചിത്തമപത്രപം മേ"   ഇല്ലത്തെ   നാലുകെട്ട് നിറഞ്ഞു നിൽക്കുന്ന ഭക്തരുടെയും  ആസ്വാദകരുടെയും, ശ്രോതാക്കളുടെയും  ഇടയിലേക്ക് 'രുക്മിണീ സ്വയംവരം' കഥയുമായി മാവിലശേരി വന്നെത്തുന്നു.   എല്ലാ കഥകളും കേൾക്കുവാൻ തന്നെ താല്പര്യവും രസവും ഉണ്ട് എങ്കിലും, രുക്മിണീ സ്വയംവര കഥയോട് അന്നും ഇന്നും ഉണ്ട് ഒരു പ്രത്യേക മമത. ദിവ്യവും പവിത്രവുമായ സ്നേഹത്തിന് മുന്നിലെ കീഴടങ്ങൽ, കളങ്കമില്ലാത്തതും,ശുദ്ധവും ആയ ഭക്തിയുടെ ശക്തി, തിന്മയുടെ മേലുള്ള നന്മയുടെ വിജയം, എന്നെല്ലാം ഇതിന്റെ ഫലശ്രുതിയായി പറയാം.  ഭീഷ്മകരാജാവിന്റെ മകളായ രുക്മിണി രാജകുമാരി, ശ്രീകൃഷ്ണനെ അത്രയേറെ ഇഷ്ടപ്പെട്ടു. ഭഗവാന്റെ ഗുണഗണങ്ങൾ പലരിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞും താൻ വിവാഹം കഴിക്കുന്നെങ്കിൽ അദ്ദേഹത്തെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും തീരുമാനിച്ചു.  ഇതിനിടെ സഹോദരിയുടെ മനോവികാരങ്ങൾ തിരിച്ചറിഞ്ഞ സഹോദരൻ രുഗ്മി, ചേദി രാജാവായ ശിശുപാലനും ആയി വിവാഹം നിശ്ചയിച്ചു. ഈ വിവാഹം തന്നെ നടക്കും എന...